കായംകുളം: വർദ്ധിപ്പിച്ച പെൻഷൻ നൽകാൻ അംശാദായം ഇരട്ടിയാക്കി പ്രവാസികളെ ദ്രോഹിച്ച ഇടതുസർക്കാരിനെ പുറത്താക്കാൻ പ്രവാസികൾ തയ്യാറാകുമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് ചന്ദന പറഞ്ഞു.
പ്രവാസി കോൺഗ്രസ് കായംകുളം നോർത്ത് സൗത്ത് ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് എ.എം.സത്താർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.കെ.ആസാദ് മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ പ്രസിഡൻ്റ് പുതുശ്ശേരിൽ രാധാകൃഷ്ണൻ ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ജെ.ഷാജഹാൻ, മഠത്തിൽ വിജയകുമാർ, ഗോപാലകൃഷ്ണൻ, ഹരി അടുകാട്ട്, ഡോ.രഞ്ജിത്, നിഹാസ് അബ്ദുൾ അസീസ്, സദാനന്ദൻ പുതിയവിള, എസ്.എസ്.ബിനു, സദാശിവൻ ആചാരി, സുരേഷ് കേളചന്ദ്ര, വിജയകുമാർ കറുകയിൽ തുടങ്ങിയവർ സംസാരിച്ചു,