കായംകുളം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കായംകുളത്ത് എൻ ഡി എ ഓഫീസ് ഉത്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റുമാരായ അഡ്വ: നന്ദകുമാർ , പാറയിൻ രാധാകൃഷ്ണൻ , പാല മുറ്റത്ത് വിജയകുമാർ, മഠത്തിൽ ബിജു, ജയപ്രകാശ് ഭക്ത്, കെ.ജയചന്ദ്രൻ പിള്ള, സി.ദേവാനന്ദ്, കരിപ്പുഴചന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിർവ്വഹിച്ചത്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ഇൻചാർജ് ബി.ജെ.പി ദക്ഷിണ മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ആർ. രാജേഷ് , ഖണ്ഡ് കാര്യവാഹ് സതീഷ്, മണ്ഡലം സംയോജകൻ രാധാകൃഷ്ണൻ , ബി.ജെ.പി ടൗൺ പ്രസിഡന്റ് വിനോദ് തുടങ്ങിയവർ സംസാരിച്ചു.