
ആലപ്പുഴ: ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന തീരദേശ മുന്നേറ്റ ജാഥ ഇന്ന് നടക്കും. "കടലോളം വികസനം, കരയിലൊരു കാവൽ" എന്ന മുദ്യാവാക്യമുയർത്തി മത്സ്യത്തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജാഥ ചെത്തി മുതൽ തുമ്പോളി വരെയാണ് പര്യടനം നടത്തുക. വൈകുന്നേരം 3മണിക്ക് ചെത്തിയിൽ നിന്നാരംഭിക്കുന്ന ജാഥ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്‌ഘാടനം ചെയ്യും.