മുതുകുളം: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ ചിങ്ങോലി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ടി.പി.സി. ജംഗ്ഷനിൽ അടുപ്പുകൂട്ടി പായസം വച്ചു പ്രതിഷേധിച്ചു. സമരം ഡി.സി.സി.ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു രാജ് അദ്ധ്യക്ഷത വഹിച്ചു. ജോൺ തോമസ്, പി.ജി.ശാന്തകുമാർ, സജിനി, എച്ച്.നിയാസ്, രജ്ഞിത്ത് ചിങ്ങോലി, ശരത്ചന്ദ്രൻ ,വിജിത, എം.എൻ.നിതീഷ്, അനിൽകുമാർ, സുനീർ തുടങ്ങിയവർ സംസാരിച്ചു.