ആലപ്പുഴ: എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വാചസ്പതിയുടെ ഇന്നലത്തെ പര്യടനം മണ്ണഞ്ചേരി പഞ്ചായത്തിലായിരുന്നു. മുൻ ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് രാജപ്പൻ പിള്ളയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. മണ്ണഞ്ചേരിയിലെ വിവിധ കയർ ഫാക്ടറികൾ , വേമ്പനാട് നീറ്റ് കക്ക, ചൂള തൊഴിലാളികളെെയും വിവിധയിടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളെയും സന്ദർശിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കളെയും പൗര പ്രമുഖരെയും സന്ദർശിച്ചു വോട്ട് തേടി.