a
എൻ.ഡി.എ മാവേലിക്കര നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ബി.ജെ.പി ഡൽഹി സംസ്ഥാന സംഘടനാ സെക്രട്ടറി ജി.സിദ്ധാർഥ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: സി.പി.എമ്മിനെ പുറംതള്ളി ത്രിപുരയിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതുപോലെ മാവേലിക്കരയിൽ ബി.ജെ.പി ചരിത്രം സൃഷ്ടിക്കുമെന്നും മാവേലിക്കരയിൽ നിന്ന് എൻ.ഡി.എയുടെ പ്രതിനിധി ഇത്തവണ നിയമസഭയിൽ എത്തുമെന്നും ബി.ജെ.പി ഡൽഹി സംസ്ഥാന സംഘടനാ സെക്രട്ടറി ജി.സിദ്ധാർഥ് പറഞ്ഞു. എൻ.ഡി.എ മാവേലിക്കര നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇടത്, വലത് മുന്നണികൾ പൊതുധാരണയോട് കൂടി മത്സരിക്കുകയാണ്. അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും തമ്മിലുള്ള മത്സരമാണ് കേരളത്തിൽ നടക്കുന്നത്. ശബരിമല യുവതീ പ്രവേശനവിഷയത്തിൽ നിയമം നിർമ്മിക്കുമെന്ന് പറയുന്ന കോൺഗ്രസ്‌, ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളുടെ ജീവിതം തകർത്ത ലവ് ജിഹാദിനെതിരെ ഒരു പ്രസ്താവനയെങ്കിലും കൊടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനിദേവ് മുഖ്യപ്രഭാഷണം നടത്തി.