
ഹരിപ്പാട്: ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റും ജനശ്രീ മിഷൻ കേന്ദ്രകമ്മിറ്റിയംഗവുമായ മുതുകുളം വടക്ക് കായലിൽ വീട്ടിൽ രാജപ്പന്റെ ഭാര്യ എൻ.സാവിത്രി(65)നിര്യാതയായി. ആറാട്ടുപുഴ, കള്ളിക്കാട് മുല്ലമഠം കുടുംബാംഗമാണ്. മക്കൾ: കെ.എസ്.രാജി, ആർ.ജഗദീഷ് കായലിൽ. മരുമക്കൾ: സി.കെ.പ്രദീപ്കുമാർ, ശ്രീജ ജഗദീഷ്. സംസ്‌കാരം ഇന്ന് രാവിലെ 11-ന് പാണ്ഡവർകാവ് ദേവീക്ഷേത്രത്തിന് സമീപമുളള വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.