thala

ഹരിപ്പാട്: ഗൾഫിൽ നിന്ന് ഭാര്യയെ തലാക്ക് ചെല്ലിയ യുവാവിനെതിരെ ക്രിമിനൽ കേസെടുക്കാൻ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ അധികാരികൾക്ക് ഹരിപ്പാട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആനാരി മഹല്ലിൽ പെട്ട കന്നേലപുഴയ്ക്കൽ വീട്ടിൽ മുനീർ 2017ലാണ് മുട്ടം ജമാഅത്തിൽ പെട്ട യുവതിയെവിവാഹം കഴിച്ചത്.

ഇവർക്ക് ഒരു ആൺകുട്ടിയുണ്ട്. എന്നാൽ ഭാര്യക്കോ കുട്ടിക്കോ ചെലവിന് കൊടുക്കാതെ, മുനീറിന് പുതിയ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിന് മുന്നോടിയായി വിവാഹമോചനം നടത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹ മോചന പത്രികയിൽ സാക്ഷികളായി ഒപ്പിട്ട ആൾക്കാരെയും പ്രതികളാക്കും. ഹർജിക്കാർക്കുവേണ്ടി അഡ്വ. എം.താഹയാണ് കോടതിയിൽ ഹാജരായത്.

ഏകദേശം 50 പവനും മൂന്നു ലക്ഷം രൂപയും സ്ത്രീധനം വാങ്ങിയിരുന്നു.