ആലപ്പുഴ: ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യ പുന്നപ്രയുടെ ആഭ്യമുഖ്യത്തിൽ 'മിഴി അഴക്'ആരോഗ്യ സെമിനാറും കൊച്ചിൻ ഐ ഫൌണ്ടേഷൻ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നൂതന നേത്ര പരിശോധന ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും വലിയമരം വാർഡിൽ ഇർഷാദ് പള്ളി മദ്രസ ഹാളിൽ 20 ന് രാവിലെ 8 മുതൽ 1രെ നടക്കും. രാവിലെ 9 ന് 'മിഴിയഴക്' സെമിനാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സുപ്രണ്ട് ഡോക്ടർ ആർ. വി. രാംലാൽ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമാണ് നേത്ര പരിശോധന. 9400517575 / 9048649269 എന്നീ വാട്‌സ്ആപ്പ് നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് ജെ. സി. ഐ പുന്നപ്രസെക്രട്ടറി കെ. കെ സനൽ കുമാറും പ്രോഗ്രാം കൺവീനർ നസീർ സലാമും അറിയിച്ചു.