ആലപ്പുഴ: കൃഷിക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരണമെന്ന് കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി പാറക്കാടൻ പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.