ആലപ്പുഴ: ആലപ്പുഴ- മധുര റോഡിൽ കൈചൂണ്ടി ജംഗ്ഷൻ മുതൽ തലവടി വരെയുള്ള ഭാഗങ്ങളിൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം 23 മുതൽ ഭാഗീകമായി നിരോധിച്ചു. വാഹനങ്ങൾക്ക് കൈചൂണ്ടി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് എസ്.എൽ പുരം റോഡിൽ കൂടി ഗതാഗതം പുനക്രമീകരിക്കാം.