ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റായിരുന്ന കലവൂർ ഗോപിനാഥിന്റെ 3-ാമത് ചരമവാർഷികാചരണം ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 21 ന് വൈകിട്ട് 3 ന് ചടയംമുറി ഹാളിൽ നടക്കും. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സുകുമാരൻ മാവേലിക്കര ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് കെ.എം.ജയസേനൻ അദ്ധ്യക്ഷത വഹിക്കും. ഗാന്ധി യുവ കേന്ദ്രം സംസ്ഥാന ചെയർമാൻ അഡ്വ.നാസർ.എം.പൈങ്ങാമഠം അനുസ്മരണ പ്രഭാഷണം നടത്തും. ഗോപിനാഥിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച ധർമ്മ പ്രചാകരനുള്ള പുരസ്കാരം ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സമിതി അംഗം എം.ഡി.സലീം കോമളപുരത്തിന് ഗോപിനാഥിന്റെ ഭാര്യ പങ്കി ഗോപിനാഥ് നൽകും. സമ്മേളനത്തിൽ ബേബിപാറക്കാടൻ,എച്ച.സുധീർ,സരോജിനി കൃഷ്ണൻ,ചന്ദ്രൻ പുളിങ്ങുന്ന്,വി.വി.ശിവപ്രസാദ് എന്നിിവർ സംസാരിക്കും. എം.കെ.നരേന്ദ്രൻ നന്ദി പറയും.