ആലപ്പുഴ : വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാൾക്ക് താമസസൗകര്യം ചെയ്തു കൊടുത്തു എന്നാരോപിച്ച് പൊലീസുകാർ തന്നെ ക്രൂരമായി മർദ്ദിച്ചതായി ചാരുംമൂട് സ്വദേശി റിയാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇതിനെതിരെ മുഖ്യമന്ത്രി,മനുഷ്യാവകാശ കമ്മിഷൺ,പൊലീസ് കംപ്ളയിന്റ് അതോറിട്ടി,ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എന്നിവർക്ക് പരാതി നൽകിയതായി റിയാസ് അറിയിച്ചു.