
ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. വെള്ളക്കിണർ ജംഗ്ഷനൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ എം.ലിജു പത്രിക നൽകിയത്. നേതാക്കളായ എ.എം. നസീർ, എം.ജെ. ജോബ്, മോളി ജേക്കബ്, അഡ്വ.ആർ.സനൽകുമാർ, അഡ്വ.പി.ജെ. മാത്യു, എ.കെ.ബേബി, എസ്.സുബാഹു, സുനിൽ ജോർജ്, പി.സാബു, സഞ്ജീവ് ഭട്ട്, എ.ആർ. കണ്ണൻ, എ.എൻ പുരം ശിവകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ, അഡ്വ. ഗണേഷ് കുമാർ, അനീഷ് തിരുവമ്പാടി എന്നിവർക്കൊപ്പമെത്തിയാണ് ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആന്റണി പത്രിക നൽകിയത്. കളക്ടറേറ്റിൽ വച്ച് കണ്ടുമുട്ടിയ ഇരു സ്ഥാനാർത്ഥികളും സൗഹൃദ സംഭാഷണം നടത്തി പരസ്പരം ആശംസകൾ നേർന്നു.