ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരദേശ മുന്നേറ്റ ജാഥ സംഘടിപ്പിച്ചു. ചെത്തി മുതൽ തുമ്പോളി വരെനടന്ന ജാഥ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കെ.ആർ.ഭഗീരഥൻ,കെ.ഡി.മഹീന്ദ്രൻ, അഡ്വ ആർ.റിയാസ്, പി.ഐ.ഹാരിസ്, കെ.ടി.മാത്യു എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.