mullapally

ഹരിപ്പാട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ളത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രൻ പറഞ്ഞു. ഹരിപ്പാട് നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം കണ്ട ഏറ്റവും വലിയ അഴിമതികൾ ഓരോന്നായി പുറത്ത് കൊണ്ടുവന്ന ശക്തനായ പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. പിണറായി വിജയനും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കേരള ജനത തിരിച്ചറിഞ്ഞു. രമേശ് ചെന്നിത്തലയുടെ വിജയം ഹരിപ്പാട്ട് ഉറപ്പാണ്. ഹരിപ്പാട്ടെ ജനങ്ങൾ അദ്ദേഹത്തെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി.ജെ.പി, സി.പി.എം സഖ്യമുണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. യോഗത്തിൽ യു.ഡി.എഫ് ഹരിപ്പാട് നിയോജകമണ്ഡലം ചെയർമാൻ അനിൽ ബി.കളത്തിൽ അദ്ധ്യക്ഷനായിരുന്നു.