ആലപ്പുഴ: ജില്ലയിലെ മാതൃക പെരുമാറ്റചട്ട ലംഘന പരാതികൾ ദ്രുതഗതിയിൽ പരിഹരിച്ച് ജില്ലാ കൺട്രോൾ യൂണിറ്റ്. ഇന്നലെ വരെ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി സി.വിജിൽ ആപ്പുവഴി ലഭിച്ച 3,734 പരാതികൾ പരിഹരിച്ചു. ആലപ്പുഴ മണ്ഡലം-162, അമ്പലപ്പുഴ- 142, അരൂർ- 202, ചെങ്ങന്നൂർ- 206, ചേർത്തല- 309, ഹരിപ്പാട് -1292, കായംകുളം- 104, കുട്ടനാട്- 894, മാവേലിക്കര- 423 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പരാതികളുടെ കണക്ക്. പണം, മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുക തുടങ്ങിയവക്കെതിരെ പൊതുജനങ്ങൾക്ക് സി വിജിൽ സംവിധാനത്തിലൂടെ പരാതി നൽകാം.