കരൾ പകുത്ത് നൽകാൻ തയ്യാറായി മകൾ
ഹരിപ്പാട്: കരൾ മാറ്റിവച്ചാലേ പിതാവിന്റെ ജീവൻ രക്ഷിക്കാനാകൂ. കരൾ പകുത്തു നൽകാൻ മകൾ തയ്യാറാണ്. എന്നാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട തുക കണ്ടെത്താൻ വഴികാണാതെ വലയുകയാണ് കുടുംബം.
കുമാരപുരം എരിക്കാവ് മംഗലശേരി കാട്ടിൽ വീട്ടിൽ ദിലീപ് കുമാറിനാ(51)ണ് ഫാറ്റി ലിവർ കാരണം നോൺ ആൾക്കഹോളിക് ലിവർ സിറോസിസ് എന്ന രോഗംബാധിച്ച് വലയുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന ദിലീപ് കുമാറിന് അടിയന്തരമായി കരൾ മാറ്റി വച്ചെങ്കിൽ മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയു എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഇതുവരെ ചികിത്സയ്ക്കായി 12 ലക്ഷം രൂപയോളം ചെലവായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും
സഹായത്താലാണ് ചികിത്സ നടക്കുന്നത്.
ശസ്ത്രകിയയ്ക്കും ചികിത്സയ്ക്കുമായി 35 ലക്ഷം രൂപ വേണ്ടി വരും. ഇത് കണ്ടെത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ദിലീപ് കുമാറിന്റെ കുടുംബത്തിനു കഴിാത്ത സ്ഥിതിയാണ്. കുമാരപുരത്തെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ചേർന്ന് ദിലീപ് കുമാർ ജീവൻ രക്ഷാ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. രമേശ് ചെന്നിത്തല, ടി.കെ. ദേവകുമാർ, എം.സത്യപാലൻ, എ.കെ.രാജൻ, പി.ചന്ദ്രമോഹൻ, അജിത് ശങ്കർ എന്നിവരാണ് സമിതി രക്ഷാധികാരികൾ. 21ന് കുമാരപുരത്ത് ചികിത്സാ സഹായ ഫണ്ട് പിരിവ് നടത്തുന്നുണ്ട്. മകൾ അഭിരാമി.എസിന്റെ പേരിൽ കാർത്തികപ്പള്ളി എസ്.ബി.ഐ ബാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67235556087. ഐഎഫ്എസ് കോഡ് SBIN0070076. ഫോൺ: 9447410599, 9496043700.