photo

ചേർത്തല: ചേർത്തല നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദും എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജ്യോതിസും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി കഞ്ഞിക്കുഴി ബി.ഡി.ഒ പി.കെ.ദിനേശൻ മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്.
11മണിയോടെ കണിച്ചുകുളങ്ങര കവലയിൽ നിന്നും പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രകടനമായെത്തിയാണ് പി. പ്രസാദ് പത്രിക നൽകിയത്. മന്ത്റി പി.തിലോത്തമൻ,എ.എം.ആരിഫ് എം.പി,കേരളാ കോൺഗ്രസ് എം ഉന്നതാധികാരസമിതിയംഗം വി.ടി.ജോസഫ്,വി.ജി.മോഹനൻ,വി.മോഹൻദാസ്,എൻ.എസ്.ശിവപ്രസാദ്,ടി.ടി.ജിസ്‌മോൻ,എ.എസ്.സാബു,എസ്.രാധാകൃഷ്ണൻ,എം.സി. സിദ്ധാർത്ഥൻ,നഗരസഭ ചെയർപേഴ്സ ഷേർളി ഭാർഗവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
12.30യോടെ ബി.ജെ.പി -ബി.ഡി.ജെ.എസ് നേതാക്കൾക്കൊപ്പമെത്തിയാണ് പി.എസ്. ജ്യോതിസ് പത്രിക നൽകിയത്.നേതാക്കളായ എൽ.പി.ജയചന്ദ്രൻ,ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് വി. പ്രകാശൻ, അഭിലാഷ് മാപ്പറമ്പിൽ,പി.കെ.ബിനോയ്,സാനുസുധീന്ദ്രൻ,അരുൺ.കെ.പണിക്കർ,സുമി ഷിബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.