ചേർത്തല:എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജ്യോതിസിന്റെ കൈവശം 5500 രൂപയും ബാങ്കിൽ 76,298രൂപാ നിക്ഷേപവുമുണ്ട്.ഭാര്യയുടെ കൈവശവും ബാങ്ക് അക്കൗണ്ടുകളിലായി 1,65,300 രൂപയുമുണ്ട്.
ജ്യോതിസിന്റെ പേരിലുള്ള ബൈക്കിന്റെയും രണ്ടുകാറുകളുടെയും മൂല്യവും 48ഗ്രാം സ്വർണവും ഭൂമിയുടെ മൂല്യവുമടക്കം 73,63,398രൂപയുടെ ആകെ ആസ്തിയാണുള്ളത്.ഭാര്യയുടെ കൈവശമുള്ള സ്വർണവും ഭൂമിയുടെയും ആകെ മൂല്യം കണക്കാക്കുമ്പോൾ 35,91,300 രൂപയുടെ ആസ്തിയുണ്ട്.
ജ്യോതിസിന്റെ പേരിൽ ബാങ്കിൽ ആറുലക്ഷത്തിന്റെ ബാദ്ധ്യതയും ഭാര്യയുടെ പേരിൽ ഭവന വായ്പയടക്കം വിവിധ ബാങ്കുകളിലായി 39,90,000 ത്തിന്റെ ബാദ്ധ്യതയും ഉണ്ട്.