nda
എൻ ഡി എ മാവേലിക്കര നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി കെ സഞ്ജുവിനെ വിജയത്തിനായി ചേർന്ന താമരക്കുളം മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി ജെ പി മുൻ സംസ്ഥാന സമിതി അംഗം മധു ചുനക്കര ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : എൻ ഡി എ മാവേലിക്കര നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി കെ സഞ്ജുവിനെ വിജയത്തിനായി ചേർന്ന താമരക്കുളം മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ താമരക്കുളം വാഴവിള ഓഡിറ്റോറിയത്തിൽ നടന്നു. കൺവെൻഷൻ ബി.ജെ. പി മുൻ സംസ്ഥാന സമിതി അംഗം മധു ചുനക്കര ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുധീർ ഖാൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി പിയൂഷ് ചാരുംമൂട് , ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ, മണ്ഡലം വൈസ് പ്രസിഡൻറ് രാജമ്മ ഭാസുരൻ , താമരക്കുളം കിഴക്ക്, പടിഞ്ഞാറ് പ്രസിഡണ്ട്മാരായ സന്തോഷ് ചത്തിയറ, പ്രഭകുമാർ മുകളയ്യത്ത് ജനറൽ സെക്രട്ടറിമാരായ അനൂപ്, ആനന്ദ് കുമാർ , എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് അശോക് കുമാർ , യുവമോർച്ച മണ്ഡലം ട്രഷറർ വി വിഷ്ണു, മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് രാജി തുടങ്ങിയവർ സംസാരിച്ചു.