a
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എസ് അരുണ്‍കുമാര്‍ പത്രിക സമര്‍പ്പിക്കുന്നു

മാവേലിക്കര: മാവേലിക്കരയിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. ഇന്നലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഉപവരണാധികാരി ആർ.അജയകുമാറിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ് അരുൺകുമാർ, യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ഷാജു, എൻ.ഡി.എ സ്ഥാനാർഥി കെ. സഞ്ജു എന്നവിർ പത്രിക സമർപ്പിച്ചത്.

ജി.ഭുവനേശ്വരന്റെ കരിമുളക്കലിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എം.എസ് അരുൺകുമാർ പത്രിക സമർപ്പണത്തിനെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ, ഏരിയ സെക്രട്ടറിമാരായ കെ.മധുസൂദനൻ, ബി.ബിനു, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളിതഴക്കര, ജി.രാജമ്മ, ആർ.രാജേഷ് എം.എൽ.എ, ലീല അഭിലാഷ്, ജേക്കബ് ഉമ്മൻ, കെ.ചന്ദ്രനുണ്ണിത്താൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

കെ.കെ ഷാജു കെ.പി.സി.സി സെക്രട്ടറി കോശി.എം കോശി, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ തുടങ്ങിയ നേതാക്കൾക്കൊപ്പമെതിതിയാണ് പത്രിക സമർപ്പണം നടത്തിയത്.

കെ.സഞ്ജു ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനി ദേവ്, ബി.ജെ.പി സംസ്ഥാനകൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ, മുൻ സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഗിരിജ, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ് പദ്മനാഭൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംകൃഷ്ണൻ തുടങ്ങിയവർക്ക് ഓപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.