മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ കണ്ടുപിടിക്കപ്പെട്ട 38 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ട് നാല് വർഷങ്ങൾ പിന്നിട്ടിട്ടും തുക തിരികെ ലഭിക്കാത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ 22ന് രാവിലെ 10 മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികളായ ജയകുമാർ.ബി, രവീന്ദ്രൻ.വി.ജി, വിനയൻ, ജി.സി.എസ് ഉണ്ണിത്താൻ എന്നിവർ അറിയിച്ചു.