മാവേലിക്കര- ബി.ജെ.പി വിമതനെന്ന് സ്വയം അവകാശപ്പെട്ട് മാവേലിക്കര നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയായി പത്രിക നൽകിയ ബി.സുഭാഷിന് ബി.ജെ.പിയുമായോ സംഘപരിവാർ സംഘടനകളുമായോ നിലവിൽ യാതൊരു ബന്ധവും ഇല്ലെന്നും മതതീവ്രവാദസംഘടനയായ എസ്.ഡി.പി.ഐയുമായി കേരളത്തിൽ ബന്ധമുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന കടലാസ് സംഘടനയുടെ സ്ഥാനാർഥി മാത്രമാണെന്നും ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് വാർത്താക്കുറുപ്പിൽ അറിയിച്ചു. 2020 ഒക്ടോബർ 27ന് ബി.സുഭാഷ് അമ്മ മക്കൾ മുന്നേറ്റ കഴകം പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന ഫോട്ടോകൾ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയാണ്. പരാജയഭീതി പൂണ്ട ഇടത് മുന്നണി വിലക്കെടുക്കപ്പെട്ട ആളുകളെ ഉപയോഗിച്ച് ബി.ജെ.പിക്കെതിരെ അപവാദപ്രചരണം അഴിച്ചു വിടുകയാണെന്നും മാവേലിക്കരയിലെ സമ്മതിദായക്കാർ ഇത്തരം കുപ്രചരണങ്ങൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.