കായംകുളം: സമൂഹമാധ്യമങ്ങളിൽ കറവക്കാരിയെന്ന് വിളിച്ചാക്ഷേപിച്ചവർക്ക് തി​രഞ്ഞെടുപ്പ് കൺവെൻഷനിൽ ചുട്ടമറുപടിയുമായി അരിതാ ബാബു.

പുതുപ്പള്ളിയിലെ ഒരു സാധാരണ ക്ഷീരകർഷക കുടുംബത്തിൽ പിറന്ന തനിക്ക് കറവക്കാരിയെന്ന് വിളിച്ചാൽ ശിരസ് താഴില്ലെന്നും അഭിമാനത്തോടെ തലയുയർത്തി ആ വിശേഷണം ഏറ്റെടുക്കുമെന്ന് അരിതാ ബാബു പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലെ സ്റ്റാർ കാൻഡിഡേറ്റാണ് അരിതാ ബാബുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.