മാന്നാർ: ജാക്ക് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചക്ക മഹോത്സവം മാന്നാറിൽ നടക്കും
ചക്കകൂൺ,തേൻ, നെല്ലിക്ക എന്നിവയുടെ ഔഷധ ഗുണമുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം രമ്യ ബിൽഡിംഗി​ൽ ഇന്ന് രാവിലെ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഏപ്രിൽ 2 വരെയാണ് ചക്ക മഹോത്സവം. ചക്ക ഹൽവ, ചക്കവരട്ടി, ചമ്മന്തിപ്പൊടി, ചക്ക അച്ചാർ, ചക്ക സ്‌ക്വാഷ്, ചക്ക ഐസ്‌ക്രീം, വേദിയിൽ തന്നെ തയ്യാറാക്കുന്ന ചക്ക പായസവും ചക്ക ഉണ്ണിയപ്പവും ഒരുക്കിയിട്ടുണ്ടെന്ന് ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ ഭാരവാഹികളായ വിജയകുമാർ അടൂർ വിജയ് റോയ്. ജെ മാഹിൻ എം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു