ajith

അടിമാലി:കല്ലാർകൂട്ടി കെ.എസ്.ഇ.ബി. ജനറേഷൻ സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി.തുറവൂർ സൗത്ത് വിഷ്ണുപ്രിയ വീട്ടിൽ കെ.അജിത്കുമാർ. (50) ആണ് മരിച്ചത്.കത്തിപ്പാറ കെ.എസ്.ഇ.ബി. വക ക്വാർട്ടേഴ്‌സിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ രാവിലെ ഓഫീസിൽ പോകുന്നതിനായി വാഹനം എത്തിയിട്ടും പുറത്ത് കാണാത്തതിനെ തുടർന്ന് ഡൈവർ എത്തി കതകിൽ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് തുറന്നു കിടക്കുന്ന ജനൽ വഴി നോക്കിയപ്പോൾ കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഭാര്യ. നിഷ വൈറ്റില തുണ്ടിയിൽ മടത്തിയാനി കുടുബാംഗം ( വൈറ്റില അർബൻ സഹകരണ സംഘം) മക്കൾ: വിഷ്ണു, ചിത്ര.