ചേർത്തല: വടക്കേഅങ്ങാടി കവല വികസനത്തിന്റെ ഭാഗമായി പഴയ ദേശീയപാതയിൽ കലുങ്ക് നിർമ്മാണം ആരംഭിക്കുന്നതിനാൽ ഇന്നുമുതൽ ഒരുമാസത്തേയ്ക്ക് ഇതു വഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടർ റോഡ് പൊളിക്കരുതെന്ന് പുറപ്പെടുവിച്ച ഉത്തരവ് നീക്കുവാൻ ദക്ഷിണമേഖല ആൾ പാസഞ്ചേഴ്‌സ് അസ്സോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.