s

ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ലഭിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ 11 മുതൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ഓഫിസുകളിൽ നടക്കും. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരിശോധന. സ്ഥാനാർത്ഥിക്കും ഏജന്റിനും നിർദ്ദേശകനും മാത്രമേ സൂക്ഷ്മ പരിശോധന കേന്ദ്രത്തിൽ പ്രവേശനമുള്ളൂ. ഒന്നിലേറെ പത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം ഒന്നിച്ചെടുത്താകും സൂക്ഷ്മ പരിശോധന. 22ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

മണ്ഡലങ്ങളും പരിശോധനാ കേന്ദ്രങ്ങളും:

ആലപ്പുഴ: ആർ.ഡി ഓഫീസ്, അമ്പലപ്പുഴ, ചേർത്തല : കളക്ടറേറ്റ് കോൺഫറൻസ് ഹാൾ,അരൂർ :സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസ്, കുട്ടനാട് :കളക്ടറേറ്റിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഓഫീസ്, ഹരിപ്പാട് : കളക്ടറേറ്റിലെ ദേശീയ സമ്പാദ്യ ഭവൻ ഹാൾ. കായംകുളം : പഞ്ചായത്ത് ഉപഡയറക്ടറുടെ ഓഫീസ്. മാവേലിക്കര : ജില്ലാ പഞ്ചായത്ത് ഹാൾ. ചെങ്ങന്നൂർ :ചെങ്ങന്നൂർ ആർ.ഡി ഓഫീസ്