അമ്പലപ്പുഴ : അമ്പലപ്പുഴയിലെ എൽ.ഡി .എഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം മന്ത്രി ജി. സുധാകരൻ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുക്കും.ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, കളർകോട്, മുല്ലക്കൽ മേഖലകളിലെ കുടുംബയോഗങ്ങളിലാണ് മന്ത്രി പങ്കെടുക്കുക. സ്ഥാനാർത്ഥി എച്ച് സലാം ഇന്ന് രാവിലെ 8 മുതൽ 10 വരെ ആലിശ്ശേരിയിലും, 11 മുതൽ ഒന്നുവരെയും 2 മുതൽ 6 വരെയും പുന്നപ്ര തെക്ക് പഞ്ചായത്തിലും പര്യടനം നടത്തും.