വള്ളികുന്നം: ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ നയിയ്ക്കുന്ന ജനജാഗരണ യാത്രയുടെ ചൂനാട് നടന്ന യോഗം ഐക്യ വേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി .ശുശികുമാർ ഉദ്ഘാടനം ചെയ്തു. . ഐക്യ വേദി വള്ളികുന്നം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി .രത്ന്നാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട് . ജില്ലാ സെക്രട്ടറി ശ്രീജേഷ് മുരളീധരൻ . താലൂക്ക് പ്രസിഡൻറ് പി.വി.വാസുദേവൻ പിള്ള . താലൂക്ക് വൈസ് പ്രസിഡന്റ് ബാബു കടുവുങ്കൽ,ജീഷ് മങ്കുഴി, ആർ ശശി, കെ .ഷാജി,സി .ടി സുരേഷ് കുമാർ,വി. മുരളീധരൻ,പ്രീത കെ ബിനോയ് തുടങ്ങിയവർ സംസാരിച്ചു .