അമ്പലപ്പുഴ : കെ .എസ്. ഇ .ബി പുന്നപ്ര 220 കെ .വി .സബ്സ്റ്റേഷനിൽ പുതിയ 11 കെ. വി. പാനൽ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ റിലയൻസ്,അമ്പലപ്പുഴ,ആലപ്പുഴ,വളഞ്ഞവഴി എന്നീ 11 കെ. വി .ഫീഡറുകളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ കുറവൻതോട്, കുഴിയിൽ ക്ഷേത്രം, മാക്കിയിൽ, മെഡിക്കൽ കോളജ് കാമ്പസ്, ശിശു വിഹാർ, കാട്ടുംപുറം, പള്ളിമുക്ക്, വണ്ടാനം ഗുരുമന്ദിരം, മാധവൻ മുക്ക്, വിയാനി, എ കെ ഡി എസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും