bdn

ഹരിപ്പാട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന മുൻ വൈസ് പ്രസിഡന്റ്‌ നിയാസ് ഭാരതി ഹരിപ്പാട്ട് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി പത്രിക നൽകി. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അനീതിയും അസമത്വവും ഗ്രൂപ്പിസവും ആരോപിച്ചാണ് സ്ഥാനാർത്ഥിത്വമെന്ന് നിയാസ് ഭാരതി പറഞ്ഞു. പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞ് വിശദമായ പത്രസമ്മേളനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ സ്വദേശിയാണ് നിയാസ്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം, തിരുവനന്തപുരം ഗവ. ലാ കോളേജ് യൂണിയൻ മുൻ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ചാരിറ്റി മേഖലയിലും സജീവമാണ്.