
കായംകുളം : കായംകുളം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി. പ്രദീപ് ലാൽ ഇന്നലെ മുതുകുളം ബി.ഡി.ഒ ലിജു മുമ്പാകെയാണ് പത്രിക സമർപ്പിച്ചു.
മുതിർന്ന നേതാക്കളുടേയും പൗരപ്രമുഖരുടേയും അനുഗ്രഹങ്ങൾ വാങ്ങിയ ശേഷം മാതാപിതാക്കളുടെ സ്മൃതിയിടത്ത് പുഷ്പാർച്ചനയും നടത്തി കായംകുളത്തെ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും അനേകം പ്രവർത്തകരുടെ അകമ്പടിയോടെയാണ് പത്രികാ സമർപ്പണത്തിന് പുറപ്പെട്ടത്
ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ ,രമേശ് കൊച്ചുമുറി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, രാംദാസ് ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാലമുറ്റത്ത് വിജയകുമാർ, പാറയിൽ രാധാകൃഷ്ണൻ ,മീത്തിൽ ബിജു, ആർ.രാജേഷ്, അഡ്വ: കൃഷ്ണ കുമാർ, പി.കെ.സജി, ജയപ്രകാശ് ഭക്ത് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു