ചേർത്തല : ചേർത്തലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി തൊഴിലുറപ്പു തൊഴിലാളികളുടെ യോഗംവിളിച്ചു ഭീഷണിപ്പെടുത്തുന്നതായും നിർബന്ധിത പണപ്പിരിവ് നടത്തുന്നതായും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി.ജയചന്ദ്രൻ ആരോപിച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലടക്കമാണ് ഇത്തരത്തിൽ ഭീഷണി.തണ്ണീർമുക്കം,ഞെട്ടയിൽ,മരുത്തോർവട്ടം,പുത്തനങ്ങാടി,വാരണം ഭാഗങ്ങളിലാണ് വോട്ടു തേടി വിളിച്ചുചേർത്ത യോഗത്തിനെതിരെ സ്ത്രീകൾ പ്രതിഷേധം ഉയർത്തി രംഗത്ത് വന്നത്.തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് പരാതി നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. .നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ,സാനുസുധീന്ദ്രൻ,ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് വി. പ്രകാശൻ കളപ്പുരയ്ക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.