ആലപ്പുഴ: ദീർഘകാലം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റും കായികസാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കലവൂർ എൻ.ഗോപിനാഥി​ന്റെ 3-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 5 ന് കിടങ്ങാംപറമ്പി​ലെ യൂണിയൻ അങ്കണത്തിൽ റിട്ട.ഐ.ജി.എസ്.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹി​ക്കും.യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറയും. നാളെ രാവിലെ മുഴുവൻ ശാഖകളിലും കലവൂർ ഗോപി​നാഥി​ന്റെ ഛായാചിത്രം വച്ച് പുഷ്പാർച്ചന നടത്തും.