
ആലപ്പുഴ: മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ.എസ്. മനോജിന് വിവിധ ബാങ്കുകളിലെ നിക്ഷേപവും സ്വർണവുമുൾപ്പെടെ 3.45 കോടിയുടെ സമ്പാദ്യം. സ്ഥലവും വീടുമായി 35 ലക്ഷത്തിന്റെ ആസ്തിയുണ്ട്. ഭാര്യയ്ക്ക് സ്വർണ്ണമുൾപ്പെടെ 1.70 കോടിയുടെ സമ്പാദ്യമുണ്ട്, 37 ലക്ഷത്തിന്റെ വസ്തുവകകളും. മനോജിന്റെ കൈവശം 10,000 രൂപയും ഭാര്യയുടെ കൈവശം 5,000 രൂപയുമാണുള്ളത്.
സന്ദീപ് വാചസ്പതിയുടെ കൈവശം 11,000 രൂപ
ആലപ്പുഴ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപിന്റെ കൈവശം 11,000 രൂപയും ഭാര്യയുടെ കൈവശം രണ്ടായിരം രൂപയുമുണ്ട്. സ്വർണ്ണവും വാഹനവും ബാങ്കുകളിലെ നിക്ഷേപവുമുൾപ്പെടെ 3.37 ലക്ഷത്തിന്റെ സമ്പാദ്യമുണ്ട്. ഭാര്യയുടെ പേരിൽ സ്വർണ്ണവും വാഹനവുമുൾപ്പെടെ 3.05 രൂപയുടെ നിക്ഷേപവും വീടും സ്ഥലവുമായി 49 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്.
ഷാനിമോൾ ഉസ്മാന് 14.52 ലക്ഷത്തിന്റെ ആസ്തി
കൈവശമുള്ള പണം: 2,10,000
ഭർത്താവിന്റെ കൈവശം: 3,02,100
സ്വർണത്തിന്റെ മൂല്യം: 5,58,000
ആകെ ആസ്തി: 14.52 ലക്ഷം
ഭർത്താവിന്റെ ആകെ ആസ്തി: 9,77 ലക്ഷം