ചേർത്തല: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പര്യടനം നടത്തിവരുന്ന വീട്ടുമു​റ്റ നാടക യാത്രയ്ക്ക് നാളെ രാവിലെ 9 ന് കുറുപ്പംകുളങ്ങര ചിന്നൻ കവലയിൽ സ്വീകരണം നൽകും. കണ്ണികാട്ട് ചേർന്ന സംഘാടക സമിതി യോഗത്തിൽ കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എൻ.ജയൻ,ടി.എം. മഹാദേവൻ, സോമൻ കെ.വട്ടത്തറ,എസ്. അനിൽ കുമാർ, എൻ.ആർ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.രാജഗോപാൽ (ചെയർമാൻ), കെ. സരസ്വതി,എസ്. അനിൽകുമാർ (വൈസ് ചെയർമാൻമാർ),എൻ.ജയൻ (കൺവീനർ),സി. ബാലചന്ദ്രൻ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.