
ഇന്നലെ 35 പേർ നാമനിർദ്ദേശ പത്രിക നൽകി
പത്രിക കുറവ് കുട്ടനാട്ടിലും ഹരിപ്പാട്ടും
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ ജില്ലയിലെ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി ആകെ സമർപ്പിക്കപ്പെട്ടത് 77 പത്രികകൾ . ഇന്നലെ മാത്രം 35 പേർ പത്രിക സമർപ്പിച്ചു. അരൂരിൽ 12 ഉം ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഒൻപതു വീതവും ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ഏഴുവീതവും കുട്ടനാട്ടിലും ഹരിപ്പാട്ടും ആറുവീതവും കായംകുളത്ത് 12 പേരുമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഇന്ന് സൂക്ഷ്മപരിശോധന നടക്കും.
ഇന്നലെ അരൂരിൽ ഷാനിമോൾ (കോൺഗ്രസ്), രാജീവൻ (ബഹുജൻ ദ്രാവിഡ പാർട്ടി), രുഗ്മ പ്രദീപ് (ബി.എസ്.പി.), ചന്ദ്രൻ (സ്വതന്ത്രൻ), മണിലാൽ(സ്വതന്ത്രൻ) എന്നിവരും ചേർത്തലയിൽ എസ്. ശരത്(കോൺഗ്രസ്), ജയകുമാർ (ബി.എസ്.പി.), കാർത്തികേയൻ (ബഹുജൻ ദ്രാവിഡ പാർട്ടി), എൻ.എസ്.ശിവപ്രസാദ്(സി.പി.ഐ.), ശശികുമാരൻ നായർ(കോൺഗ്രസ്), പി.എ.ഷാജഹാൻ(സ്വതന്ത്രൻ) എന്നിവർ പത്രിക സമർപ്പിച്ചു. ആലപ്പുഴയിൽ ഡോ. കെ.എസ്.മനോജ് (കോൺഗ്രസ്), ആർ.സന്ദീപ്(ബി.ജെ.പി.), ഷൈലേന്ദ്രൻ(ബഹുജൻ ദ്രാവിഡ പാർട്ടി), കെ.സി.സുബീന്ദ്രൻ(സ്വതന്ത്രൻ) എന്നിവരും അമ്പലപ്പുഴയിൽ സുഭദ്രാമണി (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ)യും ഹരിപ്പാട്ട് നിയാസ് സയീമും(സ്വതന്ത്രൻ
മാവേലിക്കരയിൽ ജെ.ജയശ്രീ(ബി.ജെ.പി.), ഡി.സുരേഷ്(അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ), വിശ്വനാഥൻ(സി.പി.എം.) എന്നിവരും കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം(കേരള കോൺഗ്രസ്), എം.എൻ.ജയപ്രദീപ്(ബി.ഡി.ജെ.എസ്.), എൻ.സന്തോഷ് കുമാർ(എൻ.സി.പി.) എന്നിവരും ചെങ്ങന്നൂരിൽ സജു(ബി.ജെ.പി.), പൗലോസ്(സ്വതന്ത്രൻ), പി.വിശ്വംഭരപ്പണിക്കർ (എൽ.ഡി.എഫ്.), ഷാജി ടി.ജോർജ് (ബി.എസ്.പി.) എന്നിവരും പത്രിക നൽകി.
കായംകുളത്ത് ആർ.രാജീവ്(സ്വതന്ത്രൻ), പ്രദീപ് ലാൽ(ബി.ഡി.ജെ.എസ്.), ബാബുജാൻ(സി.പി.എം), രാജശേഖരൻ(സി.പി.ഐ. എം.എൽ. ലിബറേഷൻ കേരള), എൻ.ഷിഹാബുദ്ദീൻ (സ്വതന്ത്രൻ), എസ്.സത്യനാരായണൻ(സ്വതന്ത്രൻ), വിഷ്ണു പ്രസാദ് (ബി.ഡി.ജെ.എസ്), മണിയപ്പൻ ആചാരി(സ്വതന്ത്രൻ) എന്നിവരും ഇന്നലെ പത്രിക നൽകി.