
ചാരുംമൂട് : വിശ്വാസികളെ വഞ്ചിച്ച സർക്കാരാണ് എൽ.ഡി.എഫിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ഷാജുവിന്റെ മാവേലിക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നൂറു ദിവസത്തിനുള്ളിൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം കൊണ്ടുവരും. നാടിന്റെ മുഴുവൻ പുരോഗതിയും തടസപ്പെടുത്തിയ സർക്കാരാണ് പിണറായിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി, സ്ഥാനാർത്ഥി കെ.കെ.ഷാജു, കെ.പി.ശ്രീകുമാർ, ഗോവിന്ദൻ നമ്പൂതിരി ,എം.എസ്.സലാമത്ത് , രാജൻ തെക്കേവീടൻ , കോശി തുണ്ടുപറമ്പിൽ , കെ.ആർ.മുരളീധരൻ, കെ.സാദിഖ് അലിഖാൻ, ജി.ഹരി പ്രകാശ്, ജി.വേണു, കല്ലുമല രാജൻ, കെ.പ്രതാപൻ ,
ടി.പാപ്പച്ചൻ , ലളിത രവീന്ദ്രനാഥ്, ബി.രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.