മാവേലിക്കര- വാഹന നികുതി കുടിശ്ശിക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതായി ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് അറിയിച്ചു. 2016 ഏപ്രിൽ 1 മുതൽ കുടിശ്ശികയുള്ള നികുതി 31 വരെ അടയ്ക്കാം. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശ്ശിയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ചാൽ മതിയാകും.