
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിരീക്ഷകരും പൊലീസ് നിരീക്ഷകനും ജില്ലയിലെത്തി. ഇന്നലെ രാവിലെ രാവിലെ കളക്ടറേറ്റിലെത്തിയ പൊതുനിരീക്ഷകർ ജില്ല കളക്ടറുമായും ബന്ധപ്പെട്ട മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാരുമായും ചർച്ച നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊലീസ് നിരീക്ഷകനായി 1998 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ എം.ആർ.നായിക്കാണ് ജില്ലയിലെത്തിയത്. ക്രമസമാധാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ജില്ല പോലീസ് മേധാവിയുമായും കളക്ടറുമായും അദ്ദേഹം ചർച്ച നടത്തി. സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകരെ നിയോഗിച്ചിട്ടുള്ളത്.