jh

ഹരിപ്പാട്: യു ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ നിയോജക മണ്ഡലത്തിലെ തീരദേശത്തെ മുഴവൻ പ്രദേശങ്ങളിലും കടൽഭിത്തി നിർമ്മാണം പൂർത്തികരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കുന്നപ്പുഴയിൽ നടന്ന യു.ഡി. എഫ് മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യ ബന്ധനത്തിനാവശ്യമായ മുഴുവൻ മണ്ണെണ്ണയ്ക്കും ഡീസലിനും സബ്സിഡി നൽകും. ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് ഉന്നത അന്വേഷണം നടത്തി കുറ്റക്കാരെ കൈയ്യാമം വയ്കുമെന്നും അദ്ദേഹം പറഞ്ഞു. സിയാദ് തൃക്കുന്നപ്പുഴ അദ്ധ്വക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, എ.എം.നിസാർ, എ.കെ.രാജൻ, അനിൽ ബി.കളത്തിൽ, ജേക്കബ് തമ്പാൻ, എസ്.വിനോദ് കുമാർ ,കെ.ബാബു കുട്ടൻ,എം.പി.പ്രവീൺ, മുഹമ്മദ് അസ്ലം, എസ്.എസ്.ജോളി, കെ.എ ലത്തീഫ് ,, എം.എ ലത്തീഫ് ,സുധി ലാൽ തൃക്കുന്നപ്പുഴ.,ഫക്രുദീൻ അലി,സി.എച്ച് .സാലി, പ്രസന്നൻ തൃക്കുന്നപ്പുഴ, പി.എൻ.രഘുനാഥൻ, സുരേഷ്‌ പുളിന്തറ,അനിൽബോസ് തുടങ്ങിയവർ സംസാരിച്ചു