
ഹരിപ്പാട്: എൽ ഡി എഫ് ഹരിപ്പാട് മണ്ഡലം സ്ഥാനാർത്ഥി ആർ സജിലാൽ കുമാരപുരം, മുതുകുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി, വൈസ് പ്രസിഡന്റ് യു.പ്രദീപ്, യു.ദിലീപ്, ആർ. ബിജു, സി.എസ്. രഞ്ജിത്ത്, എം.പി.മധുസൂദനൻ, അനിക്കുട്ടൻ, ഷെമീർ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് ആറാട്ടുപുഴ സൗത്ത് മേഖല കൺവെൻഷനിലും പങ്കെടുത്തു.