ചേർത്തല: സി.കെ. ചന്ദ്രപ്പൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സി.കെ. ചന്ദ്രപ്പൻ അനുസ്മരണം 22ന് വൈകിട്ട് 3.30ന് സി.കെ. കുമാരപ്പണിക്കർ സ്മാരക സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടത്താൻ തീരുമാനി​ച്ചു.താലൂക്കിന്റെ വികസനത്തിന് ദീർഘ വീക്ഷണത്തോടെ വികസനം നടപ്പാക്കിയ സി.കെ.യുടെ പൂർണമായ പ്രതിമ പള്ളിപ്പുറം ഒറ്റപ്പുന്നയിലും,ചേർത്തല വടക്കേ അങ്ങാടി കവലയിലും സ്ഥാപിക്കുവാൻ ചേർത്തല നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി ആർ.സുഖലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. രാജേന്ദ്രൻ,രാധാകൃഷ്ണൻ ചേലങ്കാട്ട്,അസിഫ് റഹിം, വി.പങ്കജാക്ഷൻ,അഭിലാഷ് വഴിയാത്തല എന്നിവർ സംസാരിച്ചു.