ചേർത്തല : തീരദേശ പാതയിൽ മെമു ഉൾപ്പെടെയുള്ള ട്രെയിനുകൾ സർവീസ് പുനരാംഭിച്ചെങ്കിലും റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോയികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കാത്തത് യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നു. റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോയിക്കൊണ്ടിരുന്ന ചെല്ലാനം,അന്ധകാരനഴി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ കെ.എസ്.ആർ.ടി.സി എം.ഡിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകി.