
ആലപ്പുഴ: ജില്ലയിലെ 1150 പോളിംഗ് ബൂത്തുകൾ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. ഇതിൽ 51 പ്രശ്നബാധിത ബൂത്തുകളും 139 സെൻസിറ്റീവ് ബൂത്തുകളും ഉൾപ്പെടും.
ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് നിരീക്ഷിക്കാനായി 60 ടി.വികൾ സ്ഥാപിച്ച് കളക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജമാക്കും. വെബ് കാസ്റ്റിംഗ് തത്സമയം നിരീക്ഷിക്കാനായി അറുപതിലേറെ ജീവനക്കാരെ നിയോഗിക്കും. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെൽട്രോൺ ഉദ്യോഗസ്ഥർ, ഇലക്ടറൽ- രജിസ്‌ട്രേഷൻ ഓഫീസർമാർ, ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, അക്ഷയ പ്രതിനിധികൾ എന്നിവർ തിരഞ്ഞെടുപ്പ് ദിവസം കൺട്രോൾ റൂമിലിരുന്ന് സംവിധാനങ്ങൾ നിരീക്ഷിക്കുകയും എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ ഉടൻ പരിഹരിക്കുകയും ചെയ്യും. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളിൽ സി.സി ടിവി സ്ഥാപിക്കും.
വെബ് കാസ്റ്റിംഗ് ബൂത്തുകൾ
അരൂർ: 105, ചേർത്തല: 115, ആലപ്പുഴ: 123, അമ്പലപ്പുഴ: 188, കുട്ടനാട്: 91, ഹരിപ്പാട്: 144, മാവേലിക്കര: 127, കായംകുളം: 148,
ചെങ്ങന്നൂർ: 109