കായംകുളം: മാറി മാറി ഭരിച്ച ഇടതു- വലത് മുന്നണികൾ വികസന കാര്യത്തിൽ കായംകുളത്തെ പിന്നോട്ട് തള്ളി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും എൻ.ഡി.എ വിജയത്തിലെത്തിയാൽ കായംകുളം താലൂക്ക് രൂപീകരിക്കുമെന്നും കായംകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി പി.പ്രദീപ് ലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹിക വിരുദ്ധരിൽ നിന്നും വാഹനാപകടങ്ങളിൽ നിന്നും ജനങ്ങളുടെ സുരക്ഷ മുൻനിറുത്തി സ്ഥാപിച്ച സി സി ടി വി കാമറകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവ കാലങ്ങളായി നോക്കുകുത്തികളായി നിലകൊള്ളുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
എൻ. ഡി. എ കായംകുളത്ത് വിജയിച്ചാൽ കേന്ദ്രഫണ്ടുകൾ ഉപയോഗിച്ച്, ആരോഗ്യം, സാമൂഹികക്ഷേമം, സുരക്ഷാ സംവിധാനങ്ങൾ, എന്നിവ മെച്ചപ്പെടുത്തുമെന്നും കായംകുളത്തെ കേരളത്തിലെ മാതൃകാ മണ്ഡലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാറയിൽ രാധാകൃഷ്ണൻ ,പാല മുറ്റത്ത് വിജയകുമാർ, മഠത്തിൽ ബിജു, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ആർ.രാജേഷ്, സെക്രട്ടറി പി.കെ.സജി, ബി.ഡി. ജെ. എസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.