ആലപ്പുഴ: കഴിഞ്ഞ ദിവസം കൈയേറ്റത്തിനിരയായ എൻ.ഡി.എ അമ്പലപ്പുഴ മണ്ഡലം സ്ഥാനാർത്ഥി അനൂപ് ആന്റണി ഇന്നലെ പ്രചാരണത്തിനിറങ്ങിയില്ല. ഡോക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നെങ്കിലും വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് 7.30ഓടെ മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം വച്ചാണ് അനൂപിന്റെ കാർ തടഞ്ഞ് നിറുത്തി കൈയേറ്റം ചെയ്തത്. സി.പി.എം കൗൺസിലർമാർ കൈകൊണ്ട് അടിച്ചുവെന്നാണ് പൊലീസിന് അനൂപ് നൽകിയ മൊഴി. കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.