ചേർത്തല: കഞ്ഞിക്കുഴി-മാരാരിക്കുളം ഏരിയയിലെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കർഷക അവാർഡ് ജേതാക്കളെ ആദരിക്കലും ശില്പശാലയും കാർഷിക വിളകളുടെ പ്രദർശനവും നടക്കും.

ഇന്ന് വൈകിട്ട് മൂന്നിന് കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് സമീപം ശില്പശാലയി ൽ മന്ത്റി ടി.എം. തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തും.മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനാകും.പി.പി. ചിത്തരഞ്ജൻ, പി.പ്രസാദ്, ജി.വേണുഗോപാൽ എന്നിവർ കാർഷിക കർമ്മ പരിപാടികൾ പങ്കുവയ്ക്കും. ടി.എസ്. വിശ്വൻ മോഡറേ​റ്ററാകും.
തുടർന്ന് ഒരേ സമയം മൂന്നു വേദികളിലായി വിള സംരക്ഷണം :വിത്തു മുതൽ വിളവെടുപ്പു വരെ, വിള സംസ്‌ക്കരണം: വരുമാന വർദ്ധനവിന്,കാർഷിക വിപണനം: നൂതന പ്രവണതകൾ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. വ്യത്യസ്ത വിളകൾ ഉൾക്കൊള്ളുന്ന കാർഷിക പ്രദർശനം തിങ്കളാഴ്ച സമാപി

ക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എസ്. രാധാകൃഷ്ണനും കൺവീനർ അഡ്വ.എം.സന്തോഷ് കുമാറും പറഞ്ഞു.